X
முகப்பு சினி தரவரிசை

രോമാഞ്ചം മാത്രമല്ല, 2023 ലെ ഹിറ്റുകള്‍ വേറേയുമുണ്ട്; ഈ വർഷത്തെ കണ്ടിരിക്കേണ്ട സിനിമകള്‍

Author Administrator | Updated: Wednesday, April 19, 2023, 02:59 PM [IST]

2023ന്റെ ആദ്യ മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ സോഷ്യല്‍മീഡിയ മുഴുവന്‍ രോമാഞ്ചം സിനിമ നിറഞ്ഞു നില്‍ക്കുകയാണ്. വന്‍ പ്രമോഷനുകളൊന്നുമില്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് 2023ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുന്നത്. ആദ്യ ദിനം മുതല്‍ ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറിയ ചിത്രത്തിന്റെ ഒടിടി റിലീസിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. 2023ന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില മലയാള സിനിമകളിതാ.


cover image
Video Thumbnail

നന്‍പകല്‍ നേരത്ത് മയക്കം

അതിഗംഭീര പ്രകടനത്തിലൂടെ 2023ന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടി ഞെട്ടിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി-മമ്മൂട്ടി കൂട്ടുക്കെട്ടിലെത്തിയ ചിത്രം പ്രഖ്യാപന സമയത്ത് തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് വരുന്ന ഒരു പ്രൊഫഷണല്‍ നാടകസംഘത്തിന്റെ ദൃശ്യങ്ങളില്‍ നിന്നുമാണ് സിനിമയുടെ തുടക്കം. ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Video Thumbnail

തങ്കം

2023ന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ മികച്ച നിരൂപക പ്രശംസ ലഭിച്ച ചിത്രമാണ് തങ്കം. ബിജു മേനോനും വിനീത് ശ്രീനിവാസനും മത്സരിച്ചഭിനയിച്ച ചിത്രം സമീപകാലത്തെ മികച്ച ത്രില്ലറുകളിലൊന്നു കൂടിയാണ്. സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം സ്വര്‍ണ ഏജന്റുമാരായ മുത്ത്, കണ്ണന്‍ എന്നിവരുടെ ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് കഥ പറയുന്നത്.  

Video Thumbnail

രോമാഞ്ചം

മൗത്ത് പബ്ലിസിറ്റിയിലൂടെ 2023സെ ബോക്‌സോഫീസ് ഹിറ്റായി മാറിയിരിക്കുകയാണ് രോമാഞ്ചം. ഗാനങ്ങളും ഡയലോഗുകളും ഒരുപോലെ ഹിറ്റായ ചിത്രം കേരള ബോക്‌സോഫീസില്‍ നിന്നും മാത്രം 70 കോടിയാണ് കളക്ഷന്‍ നേടിയത്.    

Video Thumbnail

തുറമുഖം

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ സമ്പ്രദായവും, തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Video Thumbnail

പുരുഷ പ്രേതം

മനു തൊടുപുഴ എഴുതിയ പുരുഷ പ്രേതം എന്ന കഥയെ ആസ്പദമാക്കി കൃഷാന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പുരുഷ പ്രേതം. ദര്‍ശന രാജേന്ദ്രന്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അജിത് ഹരിദാസ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ജഗദീഷ്, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ജെയിംസ് ഏലിയ, മനോജ് കാന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+