X
முகப்பு சினி தரவரிசை

പടം ഹിറ്റായില്ലെങ്കിലും ട്രെയിലര്‍ സൂപ്പര്‍ഹിറ്റാണ്; 2022ല്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായ ട്രെയിലറുകള്‍

Author Administrator | Updated: Thursday, December 29, 2022, 04:31 PM [IST]

2022ല്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു ടൊവീനോ നായകനായി എത്തിയ തല്ലുമാല. കംപ്ലീറ്റ് എന്റര്‍ടെയ്‌നറായി എത്തിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. 8.9 മില്യണ്‍ വ്യൂസാണ് ഇതിനോടകം ട്രെയിലറിന് ലഭിച്ചിട്ടുള്ളത്. ചിത്രം റിലീസ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും തല്ലുമാലയുടെ ട്രെയിലര്‍ ഇപ്പോഴും സോഷ്യല്‍മീഡീയയില്‍ ഹിറ്റാണ്. തല്ലുമാല പോലെ പോയവര്‍ഷം പ്രേക്ഷകര്‍ ആഘോഷമാക്കിയ, ഏറ്റവും കൂടുതുല്‍ ആളുകള്‍ കണ്ട സിനിമാട്രെയിലറുകളിതാ.


cover image
Video Thumbnail

റോഷാക്ക്

2022ല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക്. തുടക്കം മുതുല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൂക്ക് ആന്റണിയായി മമ്മൂട്ടി അതിഗംഭീര പ്രകടനം കാഴ്ചവെച്ച ചിത്രം പോയ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണ്‌.  

Video Thumbnail

തല്ലുമാല

2022ല്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ ട്രെയിലറായിരുന്നു ടൊവീനോ ചിത്രം തല്ലുമാലയുടേത്. മാസും കോമഡിയും ആക്ഷനും നിറഞ്ഞ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. 8.9 മില്യണ്‍ വ്യൂസാണ് ഇതിനോടകം ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍, ലുക്മാന്‍ അവറാന്‍, ബിനു പപ്പു എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.

 

 

Video Thumbnail

ന്നാ, താന്‍ കേസ് കൊട്

മൗത്ത് പബ്ലിസിറ്റിയിലൂടെ 2022ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായി മാറിയ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ന്നാ, താന്‍ കേസ് കൊട്. മികച്ച കാസ്റ്റിങ്ങും തിരക്കഥയും കൊണ്ട് പോയ വര്‍ഷം ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം 3.5 മില്യണ്‍ വ്യൂസാണ് ലഭിച്ചിട്ടുള്ളത്.  

Video Thumbnail

സൂപ്പര്‍ ശരണ്യ

പോയ വര്‍ഷം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമാണ് സൂപ്പര്‍ ശരണ്യ. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, മമിത ബൈജു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇതുവരെയായി 4.7 മില്യണ്‍ വ്യൂസാണ് ട്രെയിലറിന് ലഭിച്ചത്.

Video Thumbnail

ആറാട്ട്

2022ല്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായാരുന്നു ആറാട്ട്. ആക്ഷനും മാസ് ഡയലോഗുമായി എത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പുതുമകളൊന്നുമില്ലാതെ എത്തിയ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നു.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+